ഷാൽ ദ ഗോൾ വിമാനവാഹിനി കപ്പലിലെ 1,046 നാവികർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഫ്രഞ്ച് നേവി അറിയിച്ചു. രണ്ട് യുഎസ് നാവികരും ഇതിൽ ഉൾപ്പെടുന്നു.
1,760 പേരാണ് കപ്പലിലുള്ളത്. വൈറസ് ബാധയെ ചെറുക്കാനുള്ള നടപടികൾ യഥാവിധി സ്വീകരിക്കാതിരുന്നതാണ് ഇത്രയും പേർക്കു രോഗം പിടിപെടാനുള്ള കാരണമെന്നു നേവി ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറൽ ക്രിസ്റ്റോഫ് പ്രാസൂക് അറിയിച്ചു.
യുഎസ് നേവിയിലെ തിയഡോർ റൂസ്വെൽറ്റ് എന്ന വിമാനവാഹിനിയിലും എഴുന്നൂറിനടുത്തു പേർക്കു കൊറോണ ബാധ പിടിപെട്ടിട്ടുണ്ട്. ഇതിനെത്തുടർന്നു കപ്പലിന്റെ ക്യാപ്റ്റനെ പുറത്താക്കുകയും യുഎസ് നേവി സെക്രട്ടറി രാജിവയ്ക്കുകയും ചെയ്തു.
ഫ്രഞ്ച് വിമാനവാഹിനിയിൽ ആയിരത്തിലധികം പേർക്ക് കൊറോണ
04:26 PM Apr 20, 2020 | Deepika.com