രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്പോളും ഗോവയിൽനിന്ന് ആശ്വാസ വാർത്ത. ഗോവയിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാനയാളും രോഗം ഭേദമായി ആശുപത്രി വിട്ടു. ഏപ്രിൽ മൂന്നിനുശേഷം സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ നേട്ടത്തിന്റെ പൂര്‍ണമായ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏഴ് കോവിഡ് പോസ്റ്റീവ് കേസുകള്‍ മാത്രമാണ് ഗോവയിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഗോവ കോവിഡ് വിമുക്തം; ചികിത്സയിലുണ്ടായിരുന്ന അവസാനയാളും ആശുപത്രി വിട്ടു
07:05 PM Apr 19, 2020 | Deepika.com