ലോക്ക്ഡൗൺ ഇളവുകൾ വരുന്നതോടെ അതിഥി തൊഴിലാളികളെ ജോലിസ്ഥലങ്ങളിൽ എത്തിക്കാൻ കേന്ദ്ര മാർഗനിർദേശം. സംസ്ഥാനങ്ങൾക്കുള്ളിലെ യാത്രയ്ക്ക് അനുമതി നൽകി കൊണ്ടാണ് കേന്ദ്രം മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ അതാത് സ്ഥലത്തെ അധികൃതർക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്. ഇവർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നിർദേശം.
അതേസമയം അതിഥി തൊഴിലാളികളെ സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കില്ല. ബസുകളിൽ സാമൂഹിക അകലം പാലിച്ച് തൊഴിലാളികളെ താമസസ്ഥലങ്ങളിൽ നിന്ന് തൊഴിലിടങ്ങളിലേക്ക് കൊണ്ടു പോകാമെന്നും കേന്ദ്രം നിർദേശിച്ചു.
നിലവിൽ തൊഴിലാളികൾ എവിടെയാണോ കഴിയുന്നത് അവിടെ തന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ പറയുന്നു.
അതിഥി തൊഴിലാളികളെ ജോലിസ്ഥലങ്ങളിൽ എത്തിക്കാൻ കേന്ദ്ര മാർഗനിർദേശം
06:59 PM Apr 19, 2020 | Deepika.com