സംസ്ഥാനത്ത് ശനിയാഴ്ച നാലുപേർക്കു കോവിഡ്-19 സ്ഥിരീകരിച്ചു- കണ്ണൂർ ജില്ലയിൽ മൂന്നു പേർക്കും കോഴിക്കോട് ജില്ലയിൽ ഒരാൾക്കും. ഇതിൽ മൂന്നു പേർ ദുബായിൽനിന്നു വന്നതാണ്. ഒരാൾക്ക് സന്പർക്കത്തിലൂടെ രോഗം ബാധിച്ചു. കണ്ണൂർ ജില്ലയിലെ ഒരാൾക്കാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കാസർഗോഡ് ജില്ലയിലെ രണ്ടു പേർ ശനിയാഴ്ച രോഗമുക്തരായി. 257 പേരാണ് ഇതുവരെ കോവിഡിൽനിന്നു മുക്തി നേടിയത്. ഇനി 140 പേരാണ് സംസ്ഥാനത്തു ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 67,190 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 66,686 പേർ വീടുകളിലും 504 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിൽ നാലുപേർക്കുകൂടി കോവിഡ്
06:04 PM Apr 19, 2020 | Deepika.com