തിങ്കളാഴ്ച മുതൽ റെഡ് സോണിലെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബാങ്ക് ഇടപാടുകൾ രാവിലെ പത്തുമുതൽ ഉച്ചയ്ക്കു രണ്ടുവരെയായിരിക്കും. മേയ് മൂന്നുവരെ നിർദേശം നിലനിൽക്കും.
ബാക്കി ജില്ലകളിൽ സാധാരണപോലെ രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെ ബാങ്ക് ഇടപാടു നടത്താനാകും. ബാങ്ക് പ്രവർത്തനം പതിവുപോലെ അഞ്ചു വരെയായിരിക്കുമെന്നും സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.
ബാങ്ക് ഇടപാട് തിങ്കൾ മുതൽ വൈകുന്നേരം നാലു വരെ
06:01 PM Apr 19, 2020 | Deepika.com