ചാസ് കോട്ടൺ മാസ്ക് നിർമാണം തുടങ്ങി

05:35 PM Apr 19, 2020 | Deepika.com
കോ​​വി​​ഡ്-19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തു​​ണി​​ക​​ൾ കൊ​​ണ്ടു​​ള്ള മാ​​സ്ക് നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു. ചാ​​സി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​പ്റ്റാ​​ക്ക് ത​​യ്യ​​ൽ സെ​​ന്‍റ​​റി​​ലും മ​​ല്ല​​പ്പ​​ള്ളി ഖാ​​ദി കേ​​ന്ദ്ര​​ത്തി​​ലും വീ​​ടു​​ക​​ളി​​ലു​​മാ​​ണു മാ​​സ്കു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​ത്.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ 25,000 മാ​​സ്കു​​ക​​ളാ​​ണു ത​​യാ​​റാ​​ക്കു​​ന്ന​​ത്. ഒ​​റ്റ​​ത്ത​​വ​​ണ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​വ​​യേ​​ക്കാ​​ൾ പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ ഖാ​​ദി, കോ​​ട്ട​​ണ്‍ തു​​ണി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള​​വ​​യ്ക്കാ​​ണു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​ത്.

സോ​​പ്പു​​പ​​യോ​​ഗി​​ച്ചു ക​​ഴു​​കി വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കാ​​വാ​​നാ​​കും. ചാ​​സ് കേ​​ന്ദ്ര ഓ​​ഫീ​​സി​​ലും കോ​​ട്ട​​യം ശാ​​സ്ത്രി​​റോ​​ഡ്, ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന​​പ്പ​​ടി, മ​​ല്ല​​പ്പ​​ള്ളി, പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലു​​ള്ള ഖാ​​ദി- ഭ​​വ​​നു​​ക​​ളി​​ലും മാ​​സ്കു​​ക​​ൾ മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ ല​​ഭ്യ​​മാ​​കും.

കോ​​വി​​ഡ്-19 നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സാ​​നി​​റ്റൈ​​സ​​ർ അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​വേ​​ണ്ടി ഭ​​ക്ഷ്യ കി​​റ്റ് വി​​ത​​ര​​ണം തു​​ട​​ങ്ങി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി​​ട്ടാ​​ണ് ചാ​​സ് മാ​​സ്ക് നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​ത്. 9605050092.