കാസർഗോഡ് ഹീറോയെന്ന് കേന്ദ്രം

05:22 PM Apr 19, 2020 | Deepika.com
കേ​ര​ള​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​തി​നു ചു​ക്കാ​ൻ പി​ടി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും വാ​നോ​ളം പു​ക​ഴ്ത്തി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട് കോ​വി​ഡ് വ്യാ​പ​നം പി​ടി​ച്ചുനി​ർ​ത്തി​യ കാ​സ​ർ​ഗോ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ളം ന​ട​ത്തു​ന്ന മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​ങ്ങ​ൾ കേ​ന്ദ്രം കാ​ണു​ന്നി​ല്ലേ​യെ​ന്ന ചോ​ദ്യ​ത്തി​നു വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​ക്കാ​ര്യം വി​വ​രി​ക്കാ​മെ​ന്നു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ലാ​വ് അ​ഗ​ർ​വാ​ൾ ഇ​ന്ന​ലെ കാ​സ​ർ​ഗോ​ഡി​നെ മാ​ത്ര​മാ​യി അ​ഭി​ന​ന്ദി​ച്ച​ത്.

മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ആ​ഗ്ര, വ​ഡോ​ദ​ര എ​ന്നി​വ​യെ പ്ര​കീ​ർ​ത്തി​ച്ച​പ്പോ​ഴും മ​ന്ത്രി​ത​ല സ​മി​തി​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​യും യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും പ്ര​ശം​സി​ച്ച​പ്പോ​ഴും ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കേ​ര​ള​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തെ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്രം ത​യാ​റാ​യി​രു​ന്നി​ല്ല.

സെ​ബി മാ​ത്യു