എയർ ഇന്ത്യ അന്താരാഷ്‌ട്ര സർവീസ് ജൂണിൽ മാത്രം

05:11 PM Apr 19, 2020 | Deepika.com
എ​യ​ർ ഇ​ന്ത്യ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ ജൂ​ൺ ഒ​ന്നി​നേ പു​നരാ​രം​ഭി​ക്കൂ. ഗ​ൾ​ഫി​ലും മ​റ്റു​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ഉ​ട​നേ തി​രി​ച്ചു​വ​രാ​മെ​ന്ന പ്ര​തീ​ക്ഷ ഇ​തോ​ടെ ഇ​ല്ലാ​താ​യി.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ മേ​യ് നാ​ലി​നു ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കും. ചു​രു​ക്കം റൂ​ട്ടു​ക​ളി​ലേ തു​ട​ക്ക​ത്തി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​കൂ. മാ​ർ​ച്ച് 25-നു ​ലോ​ക്ക് ഡൗ​ൺ തു​ട​ങ്ങി​യ​തു​ മു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഏ​പ്രി​ലി​ൽ സ​ർ​വീ​സ് ഒ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഏ​പ്രി​ൽ മൂ​ന്നി​ന് അ​റി​യി​ച്ചി​രു​ന്നു.

ലോ​ക്ക് ഡൗ​ൺ അ​വ​സാ​നി​ക്കു​ന്പോ​ഴും വ്യാ​പ​ക​മാ​യി സ​ർ​വീ​സു​ക​ൾ ന​ട​ത്തി​ല്ല. അ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ൽ മാ​ത്ര​മേ മേ​യ് നാ​ലു​മു​ത​ൽ ബു​ക്കിം​ഗ് അ​നു​വ​ദി​ക്കൂ എ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.