ഒറീസയിൽ ദരിദ്രർക്കായി 100 കോടിയുടെ പാക്കേജ്

05:10 PM Apr 19, 2020 | Deepika.com
ഒ​​​റീ​​​സ​​​യി​​​ൽ കൊറോ​​​ണ വൈ​​​റ​​​സ് ബാ​​​ധ മൂ​​​ലം ക​​​ഷ്ട​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ന​​​ഗ​​​ര​​​ദ​​​രി​​​ദ്ര​​​ർ​​​ക്കാ​​​യി 100 കോ​​​ടി രൂ​​​പ​​​യു​​​ടെ പാ​​​ക്കേ​​​ജ്. 4.5 ല​​​ക്ഷം ദ​​​രി​​​ദ്ര കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ന​​​വീ​​​ൻ പ​​​ട്‌​​​നാ​​​യി​​​ക് അ​​​റി​​​യി​​​ച്ചു.

ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കു തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം പ്ര​​​ദാ​​​നം ചെ​​​യ്യു​​​ക​​​യാ​​​ണു ല​​​ക്ഷ്യമി​​​ടു​​​ന്ന​​​ത്. സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ പ​​​ദ്ധ​​​തി തു​​​ട​​​രും. ശ​​​ന്പ​​​ളം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ​​​യേ ന​​​ല്കൂ. ലോ​​​ക്ക് ഡൗ​​​ൺ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.