ഗൾഫിൽ രോഗികൾ കാൽ ലക്ഷം

04:54 PM Apr 19, 2020 | Deepika.com
ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ സം​ഖ്യ കാ​ൽ​ല​ക്ഷ​ത്തി​ലേ​ക്ക്. സൗ​ദി​അ​റേ​ബ്യ​യി​ൽ 1132 പേ​ർ​ക്കു​കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സൗ​ദി​യി​ൽ രോ​ഗ​ബാ​ധി​ത​ർ 8274 ആ​യി.

ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ ഇ​ത്ര​ക​ണ്ട് കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച 762, വ്യാ​ഴാ​ഴ്ച 518 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു രോ​ഗ​ബാ​ധ സ്ഥി​രീ​ക​ര​ണം.

യു​എ​ഇ​യി​ൽ ര​ണ്ടാ​ഴ്ച​യാ​യി രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മ​മാ​യി കൂ​ടു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച 477 പേ​രി​ലും വ്യാ​ഴാ​ഴ്ച 460 പേ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ​യി​ൽ 6302 പേ​രി​ലാ​ണ് ഇ​ന്ന​ലെ​വ​രെ രോ​ഗ​ബാ​ധ. ഖ​ത്ത​റി​ൽ 5008 രോ​ഗി​ക​ളാ​യി. ഈ ​മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി​ത്ത​ന്നെ 20,000-ൽ​പ​രം രോ​ഗി​ക​ളു​ണ്ട്. ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

റി​യാ​ദി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു

കോ​​​​​വി​​​​​ഡ് രോ​​​​​ഗം ബാ​​​​​ധി​​​​​ച്ചു സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ൽ നാ​​​​​ലു പേ​​​​​ർ കൂ​​​​​ടി ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​രി​​ച്ചെ​​ങ്കി​​ലും ത​​​​​ല​​​​​സ്ഥാ​​​​​ന​​മാ​​യ റി​​യാ​​ദി​​ൽ കോ​​വി​​ഡ് കു​​​​​റ​​​​​ഞ്ഞു വ​​​​​രു​​​​​ന്ന​​​​​ത് ആ​​​​​ശ്വാ​​​​​സ​​​​​മേ​​​​​കു​​​​​ന്നു. മ​​​​​ക്ക, മ​​​​​ദീ​​​​​ന, ജി​​​​​ദ്ദ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ രോ​​​​​ഗി​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു വ​​​​​രു​​​​​ന്ന​​​​​താ​​​​​യി ആ​​​​​രോ​​​​​ഗ്യ മ​​​​​ന്ത്രാ​​​​​​​​​​ല​​​​​യം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​മ്പോ​​​​​ൾ റി​​​​​യാ​​​​​ദി​​​​​ൽ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​മാ​​​​​യി രോ​​​​​ഗി​​​​​ക​​​​​ളു​​ടെ എ​​ണ്ണം കു​​​​​റ​​​​​ഞ്ഞു. വ്യാ​​​​​ഴാ​​ഴ്ച 84 പേ​​​​​രാ​​​​​യി​​​​​രു​​​​​ന്നു റി​​​​​യാ​​​​​ദി​​​​​ൽ പു​​​​​തി​​​​​യ രോ​​​​​ഗി​​​​​ക​​​​​ളെ​​​​​ങ്കി​​​​​ൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച അ​​​​​ത് 24 മാ​​​​​ത്ര​​​​​മാ​​​​​യി കു​​​​​റ​​​​​ഞ്ഞു.

മ​​​​​ക്ക​​​​​യി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം 325 പു​​​​​തി​​​​​യ രോ​​​​​ഗി​​​​​ക​​​​​ളു​​​​​ണ്ട്. മ​​​​​റ്റ് പ്ര​​​​​വി​​​​​ശ്യ​​​​​ക​​​​​ളി​​​​​ലെ പു​​​​​തി​​​​​യ രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ​​​​​ക്ക് ഇ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ്. മ​​​​​ദീ​​​​​ന (197), ജി​​​​​ദ്ദ (142), ഹൊ​​​​​ഫൂ​​​​​ഫ് (35), ദ​​​​​മ്മാം (18), ജു​​​​​ബൈ​​​​​ൽ (04), ഖോ​​​​​ബാ​​​​​ർ (02), താ​​​​​യി​​​​​ഫ് (03) ബി​​​​​ഷ (02).

1049 പേ​​​​​ര് പൂ​​​​​ർ​​ണ​​മാ​​​​​യും രോ​​​​​ഗ​​​​​മു​​​​​ക്തി നേ​​​​​ടി. 87 പേ​​​​​ർ​​​​​ക്കാ​​​​​ണ് സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് മൂ​​​​​ലം ജീ​​​​​വ​​​​​ഹാ​​​​​നി സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത്. 762 പേ​​​​​ർ പു​​​​​തു​​​​​താ​​​​​യി രോ​​​​​ഗം ബാ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ർ 7142 ആ​​​​​യി.