കൊറോണ വൈറസിനിടയിൽ 68 വർഷത്തിനിടെ ആദ്യമായി പരന്പരാഗത ജന്മദിന തോക്ക് സല്യൂട്ടുകൾ എലിസബത്ത് രാജ്ഞി റദ്ദാക്കി. ഏപ്രിൽ 21 ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കാൻ തോക്ക് സല്യൂട്ട് വേണ്ടെന്നാണ് രാജ്ഞിയുടെ തീരുമാനം. പ്രതിസന്ധി ഘട്ടങ്ങളിൽ തോക്ക് സല്യൂട്ട് ഉചിതമായിരിക്കില്ല എന്നുവിലയിരുത്തിയാണ് തീരുമാനം.
പ്രത്യേക അവസരങ്ങൾ അടയാളപ്പെടുത്താൻ തോക്ക് സല്യൂട്ടുകൾ സാധാരണയായി രാജകുടുംബം ഉപയോഗിക്കുന്നതാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ 68 വർഷത്തെ ഭരണത്തിൽ കൊട്ടാരത്തിൽനിന്നുള്ള ആദ്യ അഭ്യർഥനയാണിതെന്നു കരുതപ്പെടുന്നു.
വിൻഡ്സർ കാസിലിൽ താമസിക്കുന്ന രാജ്ഞി 94-ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ്. ബ്രിട്ടനിൽ 14,000 ത്തിലധികം പേർ മരിച്ച പ്രതിസന്ധിയുടെ സാഹചര്യത്തിൽ തോക്ക് സല്യൂട്ട് ഉചിതമാണെന്നു തനിക്കു തോന്നുന്നില്ലെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു.
തോക്ക് സല്യൂട്ട് വേണ്ടെന്നു രാജ്ഞി
04:47 PM Apr 19, 2020 | Deepika.com