ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ എന്നത് ആഗ്രഹം മാത്രം: ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി

04:46 PM Apr 19, 2020 | Deepika.com
ദി​വ​സേ​ന ഒ​രു ല​ക്ഷം പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​മെ​ന്നു താ​ൻ പ​റ​ഞ്ഞ​തു തീ​രു​മാ​ന​മ​ല്ല, ആ​ഗ്ര​ഹം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു ബ്രി​ട്ടീ​ഷ് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​ൻ​കോ​ക്ക്. പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ രം​ഗ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​ൻ​കോ​ക്കി​ന്‍റെ മ​ല​ക്കം മ​റി​ച്ചി​ൽ.

ആ​രോ​ഗ്യ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, ജ​ഡ്ജി​മാ​ർ, ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും കൂ​ടു​ത​ലാ​യി പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​തും ന​ട​പ്പാ​യി​ട്ടി​ല്ല.

ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ വാ​ഹ​ന​മോ​ടി​ച്ചു പോ​യി​ട്ടും എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​പ്പോ​രേ​ണ്ടി വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നു.

സെ​ൽ​ഫ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള ന​ഴ്സു​മാ​ർ​ക്കു നാ​ലാ​ഴ്ച വ​രെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കു കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ വ​സ്തു​ക്ക​ൾ​പോ​ലും ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ച്ചി​ട്ടി​ല്ല. ഇ​വ​രി​ൽ പ​ല​ർ​ക്കും ഗൗ​ണു​ക​ളും മ​റ്റും പു​ന​രു​പ​യോ​ഗി​ക്കാ​നാ​ണു നി​ർ​ദേ​ശം കി​ട്ടി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ, ചൈ​ന​യി​ൽ​നി​ന്നു 25 ല​ക്ഷം മാ​സ്കു​ക​ൾ ബ്രി​ട്ട​നി​ലെ​ത്തി​ക്കാ​ൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​നു പ​ണം ന​ൽ​കി. യാ​ത്രാ വി​മാ​ന​ത്തി​ലെ ഒ​ഴി​ഞ്ഞ സീ​റ്റു​ക​ളി​ൽ കു​ത്തി​നി​റ​ച്ചാ​ണു സാ​ധ​ന​ങ്ങ​ൾ രാ​ജ്യ​ത്തെ​ത്തി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ബോ​യി​ങ് 777 വി​മാ​ന​മാ​ണ് ഇ​തി​നാ​യി അ​യ​ച്ച​ത്. ഏ​ഴു പൈ​ല​റ്റു​മാ​രും ആ​റു ക്രൂ ​അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് 28 മ​ണി​ക്കൂ​റി​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി. എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​ക​ളി​ൽ മാ​സ്കും ഗ്ലൗ​സും അ​ട​ക്ക​മു​ള്ള സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു വ​ൻ ക്ഷാ​മം തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ൽ​കാ​നു​ള്ള വ​സ്തു​ക്ക​ളാ​ണ് ഇ​പ്പോ​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.