കോവിഡ്: ജപ്പാൻ 71,000 രൂ​പ വീ​തം ജ​ന​ങ്ങ​ൾ​ക്കു ന​ല്കും

04:45 PM Apr 19, 2020 | Deepika.com
കോ​​​​വി​​​​ഡ്-19 വീ​​​​ണ്ടും പ​​​​ട​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു ജ​​​​പ്പാ​​​​നി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നേ​​​​ര​​​​ത്തേ ഏ​​​​താ​​​​നും പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ. ആ​​​​ൾ​​​​ക്കാ​​​​ർ പ​​​​ര​​​​മാ​​​​വ​​​​ധി വീ​​​​ട്ടി​​​​ൽ ഇ​​​​രി​​​​ക്ക​​​​ണം എ​​​​ന്ന അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

വ​​​​ഴി​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യാ​​​​ൽ ശി​​​​ക്ഷ​​​​യി​​​​ല്ല. ഇ​​​​തോ​​​​ടൊ​​​​പ്പം മ​​​​റ്റൊ​​​​ന്നു ചെ​​​​യ്തു. രാ​​​​ജ്യ​​​​ത്തെ ഓ​​​​രോ വ്യ​​​​ക്തി​​​​ക്കും ഒ​​​​രു ല​​​​ക്ഷം യെ​​​​ൻ (71,000 രൂ​​​​പ) ന​​​​ല്കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മാ​​​​ന്ദ്യ​​​​ത്തി​​​​ലാ​​​​യ സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന​​​​യെ ഉ​​​​ത്തേ​​​​ജി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ങ്ങ​​​​നെ പ​​​​ണം ന​​​​ല്കു​​​​ന്ന​​​​ത്. മൂ​​​​ന്നു​​​​ല​​​ക്ഷം യെ​​​​ൻ വീ​​​​തം ന​​​​ല്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ഇ​​​​ങ്ങ​​​​നെ ചു​​​​രു​​​​ക്കി​​​​യ​​​​ത്. 12.65 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണു ജ​​​​പ്പാ​​​​നി​​​​ലു​​​​ള്ള​​​​ത്.

ജ​​​​പ്പാ​​​​നി​​​​ൽ തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ രോ​​​​ഗ​​​​ബാ​​​​ധ ഉ​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും അ​​​​ധി​​​​കം വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ല്ല. ഇ​​​​തു​​​​വ​​​​രെ 9,787 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. 935 പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യി. 190 പേ​​​​ർ മ​​​​രി​​​​ച്ചു. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പു​​​​തി​​​​യ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ജ​​​​പ്പാ​​​​നി​​​​ൽ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്ത് വൈ​​​​റ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യേ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ളൂ. ഇ​​​​തിൽ സ​​​​ർ​​​​ക്കാ​​​​രി​​​​നെതിരേ വി​​​​മ​​​​ർ​​​​ശനമുണ്ട്.