ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​ഞ്ഞു

04:31 PM Apr 19, 2020 | Deepika.com
ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ഇ​ന്ധ​ന ഉ​പ​യോ​ഗം കു​ത്ത​നേ ഇ​ടി​ഞ്ഞു. മാ​ർ​ച്ചി​ൽ ഡീ​സ​ൽ വി​ല്പ​ന 24.23 ശ​ത​മാ​നം താ​ണ് 56.5 ല​ക്ഷം ട​ൺ ആ​യി. പെ​ട്രോ​ൾ വി​ല്പ​ന 16.37 ശ​ത​മാ​നം താ​ണ് 21.5 ല​ക്ഷം ട​ൺ ആ​യി.

വി​മാ​ന ഇ​ന്ധ​ന വി​ല്പ​ന 32.4 ശ​ത​മാ​നം താ​ണ് 4.84 ല​ക്ഷം ട​ൺ മാ​ത്ര​മാ​യി.അ​തേ​സ​മ​യം പാ​ച​ക​വാ​ത​ക വി​ല്പ​ന 1.9 ശ​ത​മാ​നം കൂ​ടി 23 ല​ക്ഷം ട​ണ്ണി​ലെ​ത്തി. ഏ​പ്രി​ല​ിൽ വി​ല്പ​ന​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വ് വ​ള​രെ കൂ​ടു​ത​ലാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.