ആ​രോ​ഗ്യ​പ​രി​പാ​ല​ന മേ​ഖ​ലയിൽ ​ കടുത്ത സാന്പത്തിക പ്ര​തി​സ​ന്ധിയെന്നു റി​പ്പോ​ർ​ട്ട്

04:00 PM Apr 19, 2020 | Deepika.com
കോ​​​വി​​​ഡ്- 19 മ​​​ഹാ​​​മാ​​​രി​​​യെത്തുട​​​ർ​​​ന്നു രാ​​​ജ്യ​​​ത്തെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​ന മേ​​​ഖ​​​ല ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ചേ​​​ംബേഴ്സ് ഓ​​​ഫ് കോ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യും (ഫി​​​ക്കി) ഏ​​​ണ​​​സ്റ്റ് ആ​​​ൻ​​​ഡ് യം​​ഗും ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​ റി​​പ്പോ​​ർ​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. കോ​​​വി​​​ഡി​​​നു മു​​​ൻ​​​പു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളു​​​ടെ തോ​​​ത് 65 മു​​​ത​​​ൽ 70 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​ത് മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 40 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കൂ​​​പ്പു​​​കു​​​ത്തി​​​യ​​​താ​​​യി ഫി​​​ക്കി ഇ​​​വൈ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ടി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക് ലാ​​​ബു​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ ആ​​​ഘാ​​​തം ഇ​​​തി​​​ലും വ​​​ലു​​​താ​​​ണ്. ലാ​​​ബു​​​ക​​​ളി​​​ലേ​​​ക്കു വ​​​രു​​​ന്ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​രു​​​മാ​​​ന​​​ത്തി​​​ലും ഏ​​​ക​​​ദേ​​​ശം 80 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി 14,000 24,000 കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള ഹ്ര​​​സ്വ​​​കാ​​​ല പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ പി​​​ന്തു​​​ണ​​​യ്ക്ക​​​ണ​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ശിപാ​​​ർ​​​ശ ചെ​​​യ്യു​​​ന്നു.

കോ​​​വി​​​ഡ്-19 നെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​രോ​​​ഗ്യ​ പ​​​രി​​​പാ​​​ല​​​ന​​രം​​​ഗം സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പം നി​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു ഫി​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റും അ​​​പ്പോ​​​ളോ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് ഗ്രൂ​​​പ്പ് ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​സം​​​ഗീ​​​ത റെ​​​ഡ്്ഢി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ദ​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ഹ്വാ​​​നം ഈ ​​​രം​​​ഗ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​ണെ​​​ങ്കി​​​ലും ഈ ​​​മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി മ​​​റ​​​ക​​​ട​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​വ​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ലോ​​ക്ക് ഡൗ​​​ണ്‍ മൂ​​​ലം ഇ​​​ട​​​ത്ത​​​ര​, ചെ​​​റു​​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ചെ​​​റു​​​തും ഒ​​​റ്റ​​​പ്പെ​​​ട്ട​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി ന​​​ഴ്സിം​​​ഗ് ഹോ​​​മു​​​ക​​​ൾ പൂ​​​ട്ടേ​​​ണ്ടി വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു ഫി​​​ക്കി ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നും മെ​​​ഡി​​​ക്ക ഗ്രൂ​​​പ്പ് ഓ​​​ഫ് ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഡോ. ​​​അ​​​ലോ​​​ക് റോ​​​യ് പ​​​റ​​​ഞ്ഞു.

കോ​​​വി​​​ഡ്-19​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ദേ​​​ശീ​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മെ​​​ന്ന നി​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ങ്കി​​​ലും ഈ ​​​പ്ര​​​തി​​​സ​​​ന്ധി​ഘ​​​ട്ട​​​ത്തി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഇ ​​​വൈ ഇ​​​ന്ത്യ​​​യു​​​ടെ പാ​​​ർ​​​ട്ണ​​​ർ ക​​​യ്‌​​വാ​​​ൻ മോ​​​വ്ഡ​​​വ​​​ല്ല ആവശ്യപ്പെട്ടു.