ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 41 പാക്കിസ്ഥാൻ പൗരന്മാരെ മടക്കി അയച്ചു. അട്ടാരി-വാഗാ അതിർത്തി വഴിയാണ് ഇവർ മടങ്ങിയത്. ആഗ്ര, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കുടുങ്ങിയവരാണ് ഇവർ.
സന്ദർശനം, തീർഥാടനം, ചികിത്സ എന്നീ വിസകളിൽ എത്തിയവരാണ് ഇവർ. ഹൈക്കമീഷന്റെ നേതൃത്വത്തിൽ നടന്ന നീക്കത്തിനൊടുവിലാണ് പൗരന്മാരെ സ്വദേശത്ത് എത്തിക്കാൻ സാധിച്ചതെന്ന് പാക് ഹൈക്കമ്മീഷൻ അറിയിച്ചു.
ലോക്ക് ഡൗണിൽ കുടുങ്ങിയ പാക് പൗരന്മാർ ഇന്ത്യയിൽനിന്നും മടങ്ങി
05:57 PM Apr 17, 2020 | Deepika.com