മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു

05:48 PM Apr 17, 2020 | Deepika.com
രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട മെ​ട്രോ ന​ഗ​ര​മാ​യ മും​ബൈ​യി​ൽ കോ​വി​ഡ് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു. മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു. പു​തു​താ​യി 107 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 2,043 ആ​യി ഉ​യ​ർ​ന്നു.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ലെ സ്ഥി​തി​യും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​വി​ടെ ഇ​ന്ന​ലെ 26 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ എ​ട്ട് ല​ക്ഷം ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ധാ​രാ​വി​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 86 ആ​യി.

ഒ​മ്പ​തു പേ​ർ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് മുംബൈ നഗരത്തിൽ ആ​യി​രം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തു​വ​രെ മും​ബൈ​യി​ൽ 116 പേ​രാ​ണ് മ​രി​ച്ച​ത്.