അ​ഭി​ഭാ​ഷ​ക​ര്‍​ക്കു ​സ​ഹാ​യം ന​ല്‍​കാ​ന്‍ 50 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട്

04:56 PM Apr 17, 2020 | Deepika.com
ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കാ​​​ന്‍ 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഫ​​​ണ്ടി​​​ന് രൂ​​​പം ന​​​ല്‍​കാ​​​ന്‍ കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​ഭി​​​ഭാ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ള​​​ല്ലാ​​​ത്ത വ​​​ക്കീ​​​ല​​​ന്മാ​​​ര്‍​ക്കും ഫ​​​ണ്ടി​​​ല്‍നി​​​ന്നു സ​​​ഹാ​​​യം ല​​​ഭി​​​ക്കും. ക്ഷേ​​​മ​​നി​​​ധി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ വ​​​ക്കീ​​​ല​​​ന്മാ​​​ര്‍​ക്ക് ഒ​​​രു വ​​​ര്‍​ഷം​​​കൊ​​​ണ്ടു തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ല്‍ 10,000 രൂ​​​പ വ​​​രെ പ​​​ലി​​​ശ​​ര​​​ഹി​​​ത വാ​​​യ്പ ന​​​ല്‍​കു​​​മെ​​​ന്നും ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി രൂ​​​പം ന​​​ല്‍​കു​​​ന്ന ഫ​​​ണ്ടി​​​ലേ​​​ക്ക് കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍, ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ, വി​​​വി​​​ധ ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ള്‍, പൊ​​​തു​​ജ​​​ന​​​ങ്ങ​​​ള്‍, അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ല്‍നി​​​ന്നു പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കും.

ലോ​​​ക്ക് ഡൗ​​​ണി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​ഡ്വ. മു​​​ഹ​​​മ്മ​​​ദ് ഷാ, ​​​പി. അ​​​ബു സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കി​​​യ​​​ത്.

സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ഇ​​​തു​​​വ​​​രെ 1500 അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ച്ചെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്ക് ഏ​​​പ്രി​​​ല്‍ 20 വ​​​രെ ഇ ​​മെ​​​യി​​​ല്‍ മു​​​ഖേ​​​ന ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ല്‍​കാ​​​മെ​​​ന്നും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.