ഏപ്രിൽ 20 മുതൽ ഇ-കൊമേഴ്സ് കന്പനികളിൽനിന്ന് മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവ ലഭിക്കും. റഫ്രിജറേറ്റർ, ലാപ്ടോപ്, വിദ്യാർഥികൾക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവയും ഓൺലൈനിൽ കിട്ടും.
ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ സഹായിക്കുന്നതാണ്ഈ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബുധനാഴ്ച ഇറക്കിയ പട്ടികയിൽ ഈ സാധനങ്ങൾ പറഞ്ഞിരുന്നില്ല. എന്നാൽ, ഇവയുടെ വില്പന അതതു സംസ്ഥാനത്തെ ഗതാഗതനിയന്ത്രണത്തിനു വിധേയമായി നടത്താം എന്ന് ഇന്നലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഓൺലൈൻ വഴി ടിവി, മൊബൈൽ, റെഡിമെയ്ഡ്
02:42 PM Apr 17, 2020 | Deepika.com