കോവിഡ് പ്രതിരോധത്തിന് ഹോമിയോ, യുനാനി ചികിത്സ: ഹർജി സുപ്രീം കോടതി തള്ളി

02:39 PM Apr 17, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ, ചി​കി​ത്സാ ന​ട​പ​ടി​ക​ൾ​ക്കാ​യി ഹോ​മി​യോ, യു​നാ​നി ചി​കി​ത്സാരീ​തി​ക​ൾ അ​വ​ലം​ബി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി.

ഡോ. ​സി.​ആ​ർ. ശി​വ​റാം ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​ണ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി​യ​ത്. കൊ​റോ​ണ വൈ​റ​സി​നെ​തി​രേ നി​ല​വി​ൽ ഒ​രു മ​രു​ന്നും ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു ചി​കി​ത്സാ രീ​തി​യാ​ണെ​ങ്കി​ലും പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു.

കൊ​റോ​ണ വൈ​റ​സ് പു​തു​താ​യി ഉ​ണ്ടാ​യ​താ​ണ്. അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും ചി​കി​ത്സി​ക്കാ​നും ക​ഴി​യു​ന്ന മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ ​മേ​ഖ​ല​യി​ലു​ള്ള വി​ദ​ഗ്ധ​രാ​ണു പ​രീ​ക്ഷ​ണം ന​ട​ത്താ​വു​ന്ന​താ​ണോ അ​ല്ല​യോ എ​ന്നു പ​റ​യേ​ണ്ട​തെ​ന്നും കോ​ട​തി​യ​ല്ല അ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​തെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.