വ്യാഴാഴ്ച ഒരാൾകൂടി മരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13 ആയി.
അടുത്തയിടെ മണിപ്പൂർ സന്ദർശിച്ച് മടങ്ങിയെത്തിയ ബംഗളൂരു രാമസ്വാമി പാളയ സ്വദേശിയായ അറുപത്തിയാറുകാരനാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ 19 മണിക്കൂറിനിടെ കർണാടകയിൽ 34 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 313 ആയി. ഇതിൽ 82 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു. അതേസമയം, സംസ്ഥാനത്തെ എട്ടു ജില്ലകൾ കോവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ബംഗളൂരു അർബൻ, മൈസൂരു, ധാർവാഡ്, കൽബുർഗി, ബാഗൽകോട്ട്, ബെലാഗവി, ബിദാർ ജില്ലകളാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്.
കോവിഡ് - 19: കർണാടകയിൽ മരണം 13 ആയി
02:37 PM Apr 17, 2020 | Deepika.com