രാജ്യത്തു നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ്സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ തീയതികള്‍ പുനഃക്രമീകരിക്കും. സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെ പ്രത്യേക യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2)തല പരീക്ഷ (ടയര്‍1), ജൂണിയര്‍ എന്‍ജിനിയർ (പേപ്പര്‍1) പരീക്ഷ , സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷ, 2018ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി തല പരീക്ഷയുടെ സ്കില്‍ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയതികളെ സംബന്ധിച്ച തീരുമാനം മേയ് മൂന്നിന് ശേഷം കൈക്കൊള്ളും.
പുതുക്കിയ പരീക്ഷാ തീയതികള്‍ സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെയും, റീജണല്‍/സബ് റീജണല്‍ ഓഫീസുകളുടെയും വെബ്സൈറ്റുകളില്‍ വിജ്ഞാപനം ചെയ്യും. മറ്റ് പരീക്ഷകളുടെ പട്ടിക സംബന്ധിച്ച കമ്മീഷന്റെ വാര്‍ഷിക കലണ്ടറും പുനഃപരിശോധിക്കും.
എസ്എസ്സി പരീക്ഷാ തീയതികള്‍ പുനക്രമീകരിക്കും
02:30 PM Apr 17, 2020 | Deepika.com