മഹാരാഷ്‌ട്രയിൽ 23 പോലീസുകാർക്ക് കോവിഡ്

02:25 PM Apr 17, 2020 | Deepika.com
മ​ഹാ​രാ​ഷ്ട്ര​യി​ൽ 23 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തി​ൽ 15 പേ​ർ മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും 16 പേ​ർ കോ​ണ്‍സ്റ്റ​ബി​ൾ​മാ​രു​മാ​ണ്.

ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലോ​ക്ക്ഡൗ​ണ്‍ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തിനാൽ പോ​ലീ​സു​കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​റെ​യാ​ണ്.