ചൈനയിൽനിന്ന് അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ എത്തി

01:45 PM Apr 17, 2020 | Deepika.com
ചൈ​ന​യി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം കോ​വി​ഡ്-19 റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ ചൊ​വ്വാ​ഴ്ച എ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ കൊ​റോ​ണ വൈ​റ​സ് ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഈ ​കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഐ​സി​എം​ആ​ർ സാം​ക്ര​മി​ക​രോ​ഗം, പ​ക​വ്യാ​ധി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​രാ​മ​ൻ ആ​ർ. ഗം​ഗ​ധേ​ക്ക​ർ പ​റ​ഞ്ഞു.

ഇ​തു​വ​രെ 2,90,401 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​ന്ത്യ പ​രി​ശോ​ധി​ക്കു​ന്ന 24 പേ​രി​ൽ ഒ​രാ​ളാ​ണ് പോ​സി​റ്റീ​വാ​കു​ന്ന​ത്. ജ​പ്പാ​നി​ൽ 11.7 ഉം ​ഇ​റ്റ​ലി​യി​ൽ 6.7 ഉം ​അ​മേ​രി​ക്ക​യി​ൽ 5.3 ഉം ​ആ​ണ്. അ​തി​നാ​ൽ ഇ​ന്ത്യ​യി​ൽ പ​രി​ശോ​ധ​ന കു​റ​വാ​ണെ​ന്നു പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും രാ​മ​ൻ പ​റ​ഞ്ഞു.