താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ സജ്ജമാക്കി അ​യ​ർ​ല​ൻ​ഡ്

01:26 PM Apr 17, 2020 | Deepika.com
അ​യ​ർ​ല​ൻ​ഡി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ബ്ലി​നി​ലെ എ​ട്ടു വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ൽ ആ​യി​രം കി​ട​ക്ക​ക​ൾ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചു. കൂ​ടാ​തെ വി​വി​ധ പ്രോ​വി​ൻ​സു​ക​ളി​ൽ 161 അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും ഒ​ട്ട​ന​വ​ധി ഹോ​സ്റ്റ​ലു​ക​ളും വി​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ളാ​ക്കി.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം​വ​രെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 13,000 ക​വി​ഞ്ഞു. ഇ​വ​രി​ൽ 881 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തോ​ട​കം ആ​കെ മ​ര​ണം 444. കൊ​റോ​ണ ബാ​ധി​ത​രാ​യ 150 മ​ല​യാ​ളി​ക​ൾ വീ​ടു​ക​ളി​ൽ സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു. 20 മ​ല​യാ​ളി​ക​ൾ മാ​ത്ര​മാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ‌

ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ 4,500 മ​ല​യാ​ളി​ക​ൾ അ​യ​ർ​ല​ൻ​ഡി​ലു​ണ്ട്. ആ​കെ മ​ല​യാ​ളി​ക​ൾ രാ​ജ്യ​ത്ത് ഒ​ൻ​പ​തി​നാ​യി​ര​ത്തി​ലേ​റെ വ​രും. ന​ഴ്സു​മാ​രു​ടെ കു​ടും​ബാ​ംഗ​ങ്ങ​ളി​ൽ ഏ​താ​നും പേ​രും നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​ണ്. വി​സി​റ്റിം​ഗ് വീ​സ​യി​ലെ​ത്തി​യ മു​തി​ർ​ന്ന​വ​രി​ൽ ആ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ല്ലെ​ന്ന​തും ആ​ശ്വാ​സ​ക​രം.

അ​യ​ർ​ല​ൻ​ഡി​ലെ ശീ​ത​കാ​ലാ​വ​സ്ഥ​യി​ലും കോ​വി​ഡ് ബാ​ധി​ത​രാ​യ മ​ല​യാ​ളി​ക​ൾ​ക്കു പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ക്കു​ന്നു എ​ന്ന​തും നേ​ട്ട​മാ​യി. ഇ​തോ​ട​കം നാ​ലു മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മേ കോ​വി​ഡ് ബാ​ധി​ച്ചു​ള്ളു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

നി​ല​വി​ൽ രാ​ജ്യ​ത്ത് 80,000 പേ​രു​ടെ ര​ക്ത സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പ​തി​നാ​യി​ര​ത്തി​ലേ​റെ​പേ​ർ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു കാ​ത്തി​രി​ക്കു​ന്നു. രോ​ഗ​നി​ർ​ണ​യം എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് കൂ​ടു​ത​ൽ സാ​ന്പി​ൾ അ​യ​ച്ചു​തു​ട​ങ്ങി.

കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള കൂ​ടു​ത​ൽ ചി​കി​ത്സാ സാ​മ​ഗ്രി​ക​ൾ അ​ടു​ത്ത​യാ​ഴ്ച ചൈ​ന​യി​ൽ​നി​ന്ന് എ​ത്തും. ക​ഴി​ഞ്ഞ ബാ​ച്ചി​ൽ എ​ത്തി​യ സാ​മ​ഗ്രി​ക​ൾ​ക്ക് നി​ല​വാ​ര​ക്കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ നി​ല​വാ​ര​മു​ള്ള സാ​മ​ഗ്രി​ക​ൾ ന​ൽ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു.

രാ​ജു കു​ന്ന​ക്കാ​ട്ട്