വ്യാഴാഴ്ച 109 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുൽത്താനേറ്റ് ഓഫ് ഒമാനിലെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1019 ആയി. പ്രവാസികൾ കൂടുതലായുള്ള തെക്കൻ ശർഖിയയിലെ ജാലാൻ ബനി ബൂവാലി ഐസൊലേറ്റ് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സയ്യിദി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആഗോള തലത്തിലെ കണക്കെടുത്താൽ രോഗ വ്യാപനത്തോത് കുറവാണ്. എന്നാൽ ദിനംപ്രതി രോഗബാധിതർ കൂടുകയാണ്. നേരത്തേ തന്നെ മസ്കറ്റ്, മത്രാ വിലായത്തുകൾ ഐസൊലേറ്റ് ചെയ്തിരുന്നു. വരുന്ന രണ്ടാഴ്ചകൾ പരമപ്രധാനമാണ്. ഏപ്രിൽ 23 മുതൽ 30 വരെയുള്ള കാലത്ത് വൈറസ് വ്യാപനം പാരമ്യതയിൽ എത്തുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.
ഒമാനിലെ ആശുപത്രികളിൽ ആകെ 30 പേരാണുള്ളത്. ഇതിൽ ഏഴു പേർ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവർ ഐസൊലേഷനിൽ ആണ്. രോഗം സ്ഥിരീകരിച്ച 1019 പേരിൽ 635 പേർ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളാണ്.
സേവ്യർ കാവാലം
ഏപ്രിൽ അവസാന രണ്ടാഴ്ച നിർണായകം: ഒമാൻ ആരോഗ്യ മന്ത്രി
01:21 PM Apr 17, 2020 | Deepika.com