കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനത്തിനു താത്കാലിക വിരാമം. വെള്ളിയാഴ്ച മുതൽ എന്നുമുള്ള വാർത്താസമ്മേളനം ഉണ്ടാവില്ലെന്നും ഇടവിട്ട ദിവസങ്ങളിൽ മാത്രമേ ഇനി കാണുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
"നാളെ മുതൽ വൈകുന്നേരങ്ങളിൽ ഈ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇനി മുതൽ ഇടവിട്ട ദിവസങ്ങളിൽ നമുക്ക് കാണാം..’ എന്നാണ് വ്യാഴാഴ്ചത്തെ വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സ്പ്രിങ്ക്ളർ പിആർ കന്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിലെ കോവിഡ് ഭീതി കുറയുന്നു എന്നതിന്റെ സൂചന കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വൈകുന്നേരം ആറു മണിക്ക് അതാത് ദിവസത്തെ കോവിഡ് അവലോകനം വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
പ്രതിദിന വാർത്താസമ്മേളനം നിർത്തി മുഖ്യമന്ത്രി; കോവിഡ് ഭീതി ഒഴിഞ്ഞെന്നു സൂചന
08:43 PM Apr 16, 2020 | Deepika.com