കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; 20 മു​ത​ൽ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ൾ

08:40 PM Apr 16, 2020 | Deepika.com
കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ലാ​ത്ത ഈ ​ര​ണ്ടു ജി​ല്ല​ക​ളെ പ്ര​ത്യേ​ക മേ​ഖ​ല​യാ​ക്കി ഏ​പ്രി​ൽ 20 മു​ത​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ശ്ര​മം.

ഈ ​ജി​ല്ല​ക​ളു​ടെ സം​സ്ഥാ​ന അ​തി​ർ​ത്തി പൂ​ർ​ണ​മാ​യും അ​ട​യ്ക്കും. ജി​ല്ല വി​ട്ടു​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ സാ​ധാ​ര​ണ ജീ​വി​തം അ​നു​വ​ദി​ക്കും. മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​ജി​ല്ല​ക​ളി​ലും ബാ​ധ​ക​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളെ മൂ​ന്നാം മേ​ഖ​ല​യാ​ക്കി ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ൽ ഭാ​ഗി​ക​മാ​യി സാ​ധാ​ര​ണ ജീ​വി​തം അ​നു​വ​ദി​ക്കും. സം​സ്ഥാ​ന, ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ അ​ട​ഞ്ഞു കി​ട​ക്കും.

സി​നി​മാ ഹാ​ൾ, ആ​രാ​ധ​നാ​ല​യം അ​ട​ഞ്ഞു കി​ട​ക്കും. കൂ​ടി​ച്ചേ​ര​ൽ പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം ഉ​ണ്ടാ​കും. ഹോ​ട്ട് സ്പോ​ട്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ച്ചി​ടും. ക​ട​ക​ൾ, റ​സ്റ്റോ​റ​ൻ​റു​ക​ൾ എ​ന്നി​വ വൈ​കി​ട്ട് ഏ​ഴു മ​ണി വ​രെ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.