വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാം; ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​ന്പ​ർ ക്ര​മീ​ക​ര​ണ​ത്തി​നു സ​ര്‍​ക്കാ​ര്‍

08:35 PM Apr 16, 2020 | Deepika.com
ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ക്ര​മീ​ക​ര​ണം ഏ​ർ​പെ​ടു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഏ​പ്രി​ൽ 20 മു​ത​ൽ ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​ന്പ​ർ ക്ര​മീ​ക​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ഒ​റ്റ, ഇ​ര​ട്ട​യ​ക്ക ന​ന്പ​ർ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഓ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ള​വു​ക​ൾ ഉ​ണ്ടാ​വു​ക. സ്ത്രീ​ക​ൾ ഓ​ടി​ക്കു​ന്ന വാ​ന​ങ്ങ​ൾ​ക്ക് ഈ ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ല​യി​ട​ത്താ​യി നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം കേ​ടാ​വാ​തി​രി​ക്കാ​ൻ ഇ​ട​യ്ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം അ​നു​മ​തി ന​ൽ​കും. യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ൾ​ക്കും ്രെ​പെ​വ​റ്റ് ബ​സു​ക​ൾ, വാ​ഹ​ന​വി​ൽ​പ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.