തൊ​ഴി​ലു​റ​പ്പ് പ്ര​വൃത്തി​ക​ൾ പു​ന​രാ​രം​ഭി​ക്കും; കൂ​ട്ടം​കൂ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല

08:32 PM Apr 16, 2020 | Deepika.com
തൊ​ഴി​ലു​റ​പ്പ് പ്ര​വൃത്തി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി. ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു സം​സ്ഥാ​നം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി അ​ട​ക്ക​മു​ള്ള തൊ​ഴി​ലു​റ​പ്പു ജോ​ലി​ക​ൾ ആ​രം​ഭി​ക്കാം. എ​ന്നാ​ൽ സാ​ധാ​ര​ണ പോ​ലെ കൂ​ട്ടം​കൂ​ടി തൊ​ഴി​ലെ​ടു​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി ജോ​ലി​യെ​ടു​ക്ക​ണം. പ്ര​വ​ർ​ത്തി​സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ ഇ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.