കേ​ര​ള​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

08:16 PM Apr 16, 2020 | Deepika.com
കേ​ര​ള​ത്തി​ൽ വ്യാഴാ​ഴ്ച ഏ​ഴു കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. ക​ണ്ണൂ​ർ നാ​ല്, കോ​ഴി​ക്കോ​ട് ര​ണ്ട്, കാ​സ​ർ​ഗോ​ഡ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ത്തെ കേ​സു​ക​ൾ. ഇ​തി​ൽ അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രാ​ണ്. ര​ണ്ടു​പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 27 പേ​ർ​ക്ക് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. കാ​സ​ർ​ഗോ​ഡ് 24, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നു​വീ​ത​വു​മാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.

സം​സ്ഥാ​ന​ത്ത് ആ​കെ 394 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 147 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് 88,885 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 88,332 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത് 532 പേ​രാ​ണ്.

ഇ​ന്ന് മാ​ത്രം 108 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 17,400 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ16,459 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു‌​ടെ എ​ണ്ണ​ത്തി​ന്‍റെ മൂ​ന്ന​ര​ട്ടി​യ​ല​ധി​ക​മാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.