ലോ​ക്ക്ഡൗ​ണി​ല്‍ പൂ​നെ​യി​ല്‍ കു​ടു​ങ്ങി; മ​ല​യാ​ളി കു​ടും​ബ​ത്തി​ന് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ഹാ​യം

08:14 PM Apr 16, 2020 | Deepika.com
ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ഹാ​യം. പൂ​നെ​യി​ലെ ദീനാനന്ദ് മ​ന്‍​ഗേ​ഷ്ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി വാ​കേ​രി സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു​വി​നും കുടുംബത്തിനുമാണ് രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടതിന് തുടർന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യ​ത്.

കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് മാ​സം മു​ന്‍​പാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു​വും ഭാ​ര്യ​യും മ​ക​നും പു​നെ​യി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്ക് നാ‌ട്ടിലേക്ക് മ​ട​ങ്ങാ​നാ​യി​ല്ല.

തു​ട​ര്‍​ന്നാ​ണ് പ്ര​ശ്‌​ന​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ട​പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര ഡി​ജി​പി​യു​ടെ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​സ് ന​ല്‍​കി​യാ​ണ് ആം​ബു​ല​ന്‍​സിൽ ഇ​വ​രെ നാ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.