ആരോഗ്യപ്രവർത്തകരുടെ പ്രശ്നങ്ങൾക്കു രണ്ടു മണിക്കൂറിനുള്ളിൽ പരിഹാരം

02:02 PM Apr 16, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തി​നാ​യി പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ ത​യാ​റാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. ഇത് അം​ഗീ​ക​രി​ച്ച ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച്, സു​ര​ക്ഷ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി.

മാ​സ്ക്, ഗ്ലൗ​സ് തു​ട​ങ്ങി​യ പി​പി​ഇ കി​റ്റു​ക​ളു​ടെ ക്ഷാ​മം, ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്, വാ​ട​ക വീ​ടു​ക​ളി​ൽനി​ന്ന് ഒ​ഴി​പ്പി​ക്കു​ന്ന​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ ഹ​ർ​ജി​ക​ളി​ലൂ​ടെ ഉ​ന്ന​യി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ജ്ജ​മാ​ക്കു​ന്ന ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് പ​രാ​തി​ അ​റി​യി​ക്കാം. മ​തി​യാ​യ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി അ​ട​ക്ക​മു​ള്ള​വ​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ കോ​വി​ഡ് ബാ​ധി​ച്ച ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് സു​ര​ക്ഷ​യും പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ഉ​റ​പ്പ് ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യില്ല.