യു​പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും പു​നഃ​ക്ര​മീ​ക​രി​ക്കും

01:53 PM Apr 16, 2020 | Deepika.com
യൂ​​​ണി​​​യ​​​ന്‍ പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ (യു​​​പി​​​എ​​​സ്‌​​​സി) നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളു​​​ടെ​​​യും റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ര്‍​ഡു​​​ക​​​ളു​​​ടെ​​​യും തി​​​യ​​​തി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് തീ​​​രു​​​മാ​​​നം. ശേ​​​ഷി​​​ക്കു​​​ന്ന സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് 2019 പേ​​​ഴ്സ​​​ണാ​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ തീ​​​യ​​​തി മേ​​​യ് മൂ​​​ന്നി​​​ന് ശേ​​​ഷം പ്ര​​​ഖ്യാ​​​പി​​​ക്കും.

സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ​​​സ്-2020 (പ്രി​​​ലി​​​മി​​​ന​​​റി), എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ​​​ര്‍​വീ​​​സ​​​സ് (മെ​​​യി​​​ന്‍), ജി​​​യോ​​​ള​​​ജി​​​സ്റ്റ് സ​​​ര്‍​വീ​​​സ​​​സ് (മെ​​​യി​​​ന്‍) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ തീ​​​യ​​​തി നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ടി വ​​​ന്നാ​​​ല്‍ അ​​​ത് യു​​​പി​​​എ​​​സ്‌​​​സി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ക​​​മ്പൈ​​​ന്‍​ഡ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ​​​സ്, ഇ​​​ന്ത്യ​​​ന്‍ ഇ​​​ക്ക​​​ണോ​​​മി​​​ക് സ​​​ര്‍​വീ​​​സ്, ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇ​​​തി​​​നോ​​​ട​​​കം മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​എ​​​പി​​​എ​​​ഫ് 2020 പ​​​രീ​​​ക്ഷ​​​യു​​​ടെ തി​​​യ​​​തി യു​​​പി​​​എ​​​സ്‌​​​സി വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. നാ​​​ഷ​​​ണ​​​ല്‍ ഡി​​​ഫ​​​ന്‍​സ് അ​​​ക്കാ​​​ഡ​​​മി (എ​​​ന്‍​ഡി​​​എ1) പ​​​രീ​​​ക്ഷ ഇ​​​നി​​​യൊ​​​ര​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു വ​​​രെ മാ​​​റ്റി​​​വെ​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്‍​ഡി​​​എ ര​​​ണ്ട് പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കാ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ജൂ​​​ണ്‍ 10 ന് ​​​പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തും. യു​​​പി​​​എ​​​സ്‌​​​സി​​​യു​​​ടെ മ​​​റ്റു പ​​​രീ​​​ക്ഷ​​​ക​​​ള്‍, അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.