കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. ബുധനാഴ്ച ഒരാൾ മരിക്കുകയും 17 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയുംചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 277 ആയി. ചിക്കബല്ലാപുർ ജില്ലയിലെ അറുപത്തിയഞ്ചുകാരനാണ് ബുധനാഴ്ച മരിച്ചത് .
ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ മൈസൂരു ജൂബിലന്റ് ജനേറിക്സ് ലിമിറ്റഡിലെ ഒൻപത് ജീവനക്കാരുമുൾപ്പെടുന്നു. അതേസമയം, ബംഗളൂരു നഗരത്തിലെ 38 വാർഡുകൾ കോവിഡ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുണ്ട്.
കോവിഡ്-19: കർണാടകയിൽ മരണം 11
01:51 PM Apr 16, 2020 | Deepika.com