കോ​വി​ഡ്: ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​രു ട്രി​ല്ല്യ​ൺ ഡോ​ള​റി​ന്‍റെ സ​ഹാ​യ​വു​മാ​യി ഐ​എം​എ​ഫ്

12:17 PM Apr 16, 2020 | Deepika.com
കോ​വി​ഡ് 19യെ ​തു​ട​ർ​ന്നു പ്ര​തി​സ​ന്ധി​യി​ലാ​യ രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഐ​എം​എ​ഫ് രം​ഗ​ത്ത്. ഒ​രു ട്രി​ല്ല്യ​ണ്‍ ഡോ​ള​ര്‍ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് ഐ​എം​എ​ഫ് മേ​ധാ​വി ജോ​ര്‍​ജീ​വി​യ വ്യ​ക്ത​മാ​ക്കി.

ലോ​കം ഇ​തു​വ​രെ കാ​ണാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നാം ​ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന​ത്. ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ലോ​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ശീ​ര്‍​ഷ വ​രു​മാ​നം കൂ​ടു​മെ​ന്ന് ഐ​എം​എ​ഫ് ക​രു​തി​യ 170 രാ​ജ്യ​ങ്ങ​ള്‍ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് പോ​വു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ മൂ​ന്ന് ശ​ത​മാ​നം വ​രെ ഇ​ടി​വാ​ണ് നി​ല​വി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് ഇ​നി​യും കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജോ​ര്‍​ജീ​വി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.