രോ​ഗം ത​ട​യു​ന്ന​തി​ൽ മു​ൻ​നി​ര​യി​ൽ ഇ​സ്ര​യേ​ലും ജ​ർ​മ​നി​യും

11:47 AM Apr 16, 2020 | Deepika.com
കോ​വി​ഡ്-19​നെ സ​മ​ർ​ഥ​മാ​യി നേ​രി​ട്ട​തി​ൽ ലോ​ക​ത്തു മു​ൻനി​ര​യി​ൽ ഇ​സ്ര​യേ​ലും ജ​ർ​മ​നി​യും. ജ​ന​ങ്ങ​ളെ രോ​ഗ​ത്തി​ൽ​നി​ന്നു കാ​ര്യ​ക്ഷ​മ​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഒ​ന്നാം സ്ഥാ​നം ഇ​സ്ര​യേ​ലും ര​ണ്ടാം സ്ഥാ​നം ജ​ർ​മ​നി​യും നേ​ടി.

ല​ണ്ട​ൻ ഡീ​പ് നോ​ള​ജ് ഗ്രൂ​പ്പി​ന്‍റെ (ഡി​കെ​ജി) റാ​ങ്കിം​ഗ് അ​നു​സ​രി​ച്ചാ​ണ് ഇ​സ്ര​യേ​ൽ ഒ​ന്നാം റാ​ങ്കും ജ​ർ​മ​നി ര​ണ്ടാം റാ​ങ്കും നേ​ടി​യ​ത്. ലോ​ക​മെ​ന്പാ​ടും ആ​ളു​ക​ൾ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​കു​ല​പ്പെ​ടു​ന്പോ​ൾ രോ​ഗ​ത്തെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ത്തു ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം കാ​ത്ത​തി​നാ​ണ് ഈ ​അം​ഗീ​കാ​രം.

ഇ​സ്ര​യേ​ൽ മി​ക​ച്ച രീ​തി​യി​ലാ​ണ് ഇ​തു​വ​രെ രോ​ഗ​ത്തെ കൈ​കാ​ര്യം ചെ​യ്ത​തെ​ന്നു ഡി​കെ​ജി സ്പീ​ഗ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളു​ടെ റാ​ങ്കിം​ഗി​ൽ, ലോ​ക​ത്തെ മി​ക​ച്ച 10 രാ​ജ്യ​ങ്ങ​ളി​ൽ ദ​ക്ഷി​ണ കൊ​റി​യ, ഓ​സ്ട്രേ​ലി​യ, ചൈ​ന എ​ന്നി​വ ഇ​സ്ര​യേ​ലി​നും ജ​ർ​മ​നി​ക്കും തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

അ​തേ​സ​മ​യം, പ​ട്ടി​ക​യി​ൽ യു​എ​സ് എ​ഴു​പ​താം സ്ഥാ​ന​ത്താ​ണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡും (11-ാം റാ​ങ്ക്) ഓ​സ്ട്രി​യ​യു​മാ​ണ് (12-ാം റാ​ങ്ക്) മു​ൻ നി​ര​യി​ൽ വ​ന്ന മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ. 12,000 പേ​ർ​ക്കാ​ണ് ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. അ​തേ​സ​മ​യം, മ​ര​ണം 126ൽ ​ഒ​തു​ങ്ങി