ഫ്രാൻസിൽ ലോക്ക്ഡൗണ്‍ മേയ് 11 വരെ നീട്ടിയതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പ്രഖ്യാപിച്ചു. നല്ല പൗരൻമാരായി, നിയമത്തെ അനുസരിച്ച് ഉത്തരവാദിത്വബോധത്തോടെ ജീവിച്ചാൽ മാത്രമേ മേയ് 11നു ശേഷം ലോക്ക്ഡൗണിൽ ഇളവ് നൽകാൻ സാധിക്കൂ എന്ന മുന്നറിയിപ്പും മാക്രോണ്‍ നൽകി.
ലോക്ക്ഡൗണ്‍ വിപുലീകരണത്തിനു ശേഷം ഈ വർഷം ജിഡിപിയിൽ എട്ട് ശതമാനം ഇടിവുണ്ടാകുമെന്നു ഫ്രഞ്ച് സാന്പത്തിക മന്ത്രി ബ്രൂണോ ലെ മെയർ. ഫ്രഞ്ച് സന്പദ് വ്യവസ്ഥ ഈ വർഷം പ്രതീക്ഷിച്ചതിലും മോശമായ എട്ട് ശതമാനം ചുരുങ്ങുമെന്നാണ് കരുതുന്നത്.
വർഷാന്ത്യം ജിഡിപി ആറ് ശതമാനം ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് ഇതിനെല്ലാം അപ്പുറം പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫ്രാൻസിൽ ലോക്ക്ഡൗണ്‍ മേയ് 11 വരെ നീട്ടി
11:40 AM Apr 16, 2020 | Deepika.com