റഷ്യയിൽ കോവിഡ് രണ്ടാഴ്ചകൊണ്ട് പത്തുമടങ്ങായി

11:39 AM Apr 16, 2020 | Deepika.com
റ​​​ഷ്യ​​​യി​​​ൽ കോ​​​വി​​​ഡ് പ​​​ട​​​രു​​​ന്ന​​​തി​​​ന്‍റെ തോ​​​ത് വ​​​ർ​​​ധി​​​ച്ചു. പ​​​രി​​​ശോ​​​ധ​​​ന വി​​​പു​​​ല​​​മാ​​​ക്കി​​​യ​​​താ​​​ണ് ഒ​​​രു കാ​​​ര​​​ണ​​​മെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. പു​​​തി​​​യ രോ​​​ഗ​​​ബാ​​​ധ ക​​​ഴി​​​ഞ്ഞ നാ​​​ലു ​ദി​​​വ​​​സ​​​വും ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വീ​​​ത​​​മാ​​​യി​​​രു​​​ന്നു.

മാ​​​ർ​​​ച്ച് 31നു 2,334 ​​​പേ​​​ർ മാ​​​ത്രം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന രാ​​​ജ്യ​​​ത്ത് ഇ​​​ന്ന​​​ലെ 24,490 രോ​​​ഗി​​​ക​​​ൾ ഉ​​​ണ്ട്. ചൊ​​​വാ​​​ഴ്ച മാ​​​ത്രം 3,388 പേ​​​രി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ത​​​ലേ​​​ദി​​​വ​​​സം 2,558 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ചൊ​​​വാ​​​ഴ്ച 28 പേ​​​ർ മ​​​രി​​​ച്ച​​​തോ​​​ടെ മ​​​ര​​​ണം 198 ആ​​​യി.

രോ​​​ഗ​​​ബാ​​​ധ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ട്ടാ​​​ള സ​​​ഹാ​​​യം തേ​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ൻ സൂ​​​ചി​​​പ്പി​​​ച്ചു. 22നു ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ജ​​​ന​​​ഹി​​​ത പ​​​രി​​​ശോ​​​ധ​​​ന മാ​​​റ്റി​​​വ​​​ച്ചു. പു​​​ടി​​​ന് ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷ​​​വും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​ണു ഹി​​​ത പ​​​രി​​​ശോ​​​ധ​​​ന.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യി​​​ലാ​​​ണ് കോ​​​വി​​​ഡ് ഏ​​​റ്റ​​​വും ക​​​ഠി​​​ന​​​മാ​​​യി ബാ​​​ധി​​​ച്ച​​​ത്. രോ​​​ഗി​​​ക​​​ളി​​​ൽ പ​​​കു​​​തി മോ​​​സ്കോ​​​യി​​​ലാ​​​ണ്.