ആറ് പുതിയ കൊറോണ വൈറസുകളെ മ്യാൻമറിൽ വവ്വാലുകളിൽനിന്ന് ഗവേഷകർ കണ്ടെത്തി. പ്ലോസ് വണ്‍ എന്ന അന്താരാഷ്ട്ര ജേർണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈറസ് പടരുന്നതു സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് സ്മിത് സണിയൻ നാഷണൽ സൂ ആൻഡ് കണ്‍സർവേഷൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുഎസ് അറിയിച്ചു.
കോവിഡ്-19 രോഗകാരിയായ കൊറോണ വൈറസ് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം (സാർസ് കോവ്-1), മെർസ് വൈറസ് മിഡിലീസ്റ്റ് റെസ്പിറേറ്റി സിൻഡ്രം (മെർസ്- സാർസ് കോവ് 2) എന്നിവയുമായി ഇതിന് അടുത്തബന്ധമില്ലെന്നും ഗവേഷകർ പറഞ്ഞു.
പ്രകൃതിയുടെയും വന്യജീവികളുടെയും ആരോഗ്യവുമായി മനുഷ്യന്റെ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു തെളിവാണ് വൈറസ് മഹാമാരിയെന്ന് പ്രമുഖ വന്യജീവി വിദഗ്ധൻ മാർക് വാലിട്യൂട്ടോ പറഞ്ഞു.
മ്യാൻമറിലെ ജനങ്ങൾ വന്യജീവികളുമായി അടുത്ത് ഇടപഴകുന്നതു കൊണ്ടാണ് അവരിൽ പഠനം നടത്തിയതെന്നും ഗവേഷകർ പറഞ്ഞു.
ആറ് പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി
11:34 AM Apr 16, 2020 | Deepika.com