കോവിഡിന്‍റെ പ്രത്യാഘാതത്തെപ്പറ്റി ഐഎംഎഫ് ; ലോ​ക​സ​ന്പ​ത്ത് 3% കു​റ​യും

11:25 AM Apr 16, 2020 | Deepika.com
ഈ ​വ​ർ​ഷം ലോ​ക​സ​ന്പ​ത്ത് മൂ​ന്നു ശ​ത​മാ​നം കു​റ​യും. അ​മേ​രി​ക്ക​യി​ൽ 5.9 ശ​ത​മാ​ന​വും യൂ​റോ​പ്പി​ൽ 7.5 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​കും. ഇ​ന്ത്യ ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം 1.9 ശ​ത​മാ​നം മാ​ത്ര​മേ വ​ള​രൂ, ചൈ​ന 1.2 ശ​ത​മാ​ന​വും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​സാ​ന്പ​ത്തി​ക​രം​ഗ​ത്തി​ന്‍റെ ഭാ​വി​യെ​പ്പ​റ്റി അ​ന്താ​രാ​ഷ്‌ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്) ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണി​ത്. ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റും മ​ല​യാ​ളി​യു​മാ​യ ഗീ​താ ഗോ​പി​നാ​ഥാ​ണു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ഷ്ക​രി​ച്ച​താ​ണി​ത്. ജ​നു​വ​രി​യി​ൽ ലോ​കം 3.3 ശ​ത​മാ​നം വ​ള​രു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ മൂ​ന്നു ശ​ത​മാ​നം ചു​രു​ങ്ങും എ​ന്നാ​യ​തോ​ടെ മൊ​ത്തം 6.3 ശ​ത​മാ​നം ഇ​ടി​വാ​യി.

ഇ​ന്ത്യ 5.8 ശ​ത​മാ​നം വ​ള​രു​മെ​ന്നു പ​റ​ഞ്ഞ സ്ഥാ​ന​ത്താ​ണ് 1.9 ശ​ത​മാ​നം മാ​ത്രം എ​ന്ന​ത്. ചൈ​ന​യു​ടേ​ത് ആ​റി​ൽ നി​ന്നാ​ണ് 1.2 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ത്തി​യ​ത്.

1930 ക​ളി​ലെ മ​ഹാ​ത​ക​ർ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ടു​ത്ത സാ​ന്പ​ത്തി​ക ദു​രി​ത​മാ​ണ് ന​മ്മേ തു​റി​ച്ചു​നോ​ക്കു​ന്ന​തെ​ന്ന് ഗീ​താ ഗോ​പി​നാ​ഥ് എ​ഴു​തി. 2008-ലെ ​മ​ഹാ​ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി​യേ​ക്കാ​ൾ വ​ള​രെ​യേ​റെ വേ​ദ​നാ​ക​ര​വു​മാ​കും ഇ​ത്. ആ​ഗോ​ള അ​ട​ച്ചി​ട​ൽ പ​ല പ്ര​തി​സ​ന്ധി​ക​ൾ ഒ​ന്നി​ച്ചു​ചേ​ർ​ന്ന​താ​ണ്. ആ​രോ​ഗ്യ, ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി​ക​ളും ഉ​ത്പ​ന്ന വി​ല​യി​ടി​വും ഒ​ന്നി​ച്ചു ചേ​ർ​ന്ന​ത്: ഗീ​ത ചൂ​ണ്ടി​ക്കാ​ട്ടി.

2020-ൽ ​മൂ​ന്നു ശ​ത​മാ​നം താ​ഴോ​ട്ടു​പോ​കു​ന്ന ലോ​ക​സ​ന്പ​ത്ത് 2021-ൽ 5.8 ​ശ​ത​മാ​നം വ​ർ​ധി​ക്കും. പ​ക്ഷേ അ​പ്പോ​ഴും 2019-ലേ​തി​ലും കു​റ​വാ​യി​രി​ക്കും എ​ന്ന് ഐ​എം​എ​ഫ് മു​ന്ന​റി​യി​പ്പ് ന​ല്കി.

ഈ ​വ​ർ​ഷം ജൂ​ണോ​ടെ കോ​വി​ഡി​ന്‍റെ ആ​ഘാ​തം മാ​റും എ​ന്ന നി​ഗ​മ​ന​ത്തി​ലു​ള്ള​താ​ണ് ഐ​എം​എ​ഫ് റി​പ്പോ​ർ​ട്ട്. അ​പ്പോ​ഴും രോ​ഗ​ബാ​ധ തു​ട​ർ​ന്നാ​ൽ സ​ന്പ​ത്തി​ൽ മൂ​ന്നു ശ​ത​മാ​നം​കൂ​ടി കു​റ​യും. 2021-ലേ​ക്ക് രോ​ഗ​ത്തി​ന്‍റെ ആ​ഘാ​തം തു​ട​ർ​ന്നാ​ൽ ലോ​ക​സ​ന്പ​ത്ത് എ​ട്ടു ശ​ത​മാ​നംകൂ​ടി കു​റ​യും.