ദുബായ് വേൾഡ് ട്രേഡ് സെന്റർ വന്പൻ ആശുപത്രിയാക്കി മാറ്റുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലിക ആശുപത്രിയാക്കി ട്രേഡ് സെന്ററിനെ മാറ്റാനാണു നീക്കം.
3000 ബെഡുകളാണ് താത്കാലിക ആശുപത്രിയിൽ ഒരുങ്ങുന്നതെന്ന് സെന്ററിന്റെ എൻജിനീയറിംഗ് ഡയറക്ടർ അലി അബ്ദുൽ ഖാദർ പറഞ്ഞു. 800 തീവ്ര പരിചരണ ബെഡുകൾ അടക്കം ആശുപത്രിയിലുണ്ടാകും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 4000 മുതൽ 5000 വരെ ബെഡുകളുള്ള രണ്ടു ഫീൽഡ് ആശുപത്രികൾ ദുബായിൽ ഒരുക്കുമെന്ന് ദുബായ് ഹെൽത്ത് അഥോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി കഴിഞ്ഞയാഴ്ച മാധ്യങ്ങളെ അറിയിച്ചിരുന്നു.
ദുബായ് വേൾഡ് ട്രേഡ് സെന്റർ വന്പൻ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു
06:00 PM Apr 15, 2020 | Deepika.com