170 ജി​ല്ല​ക​ൾ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ; കോ​വി​ഡ് 19 സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്ന് കേന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

05:44 PM Apr 15, 2020 | Deepika.com
രാ​ജ്യ​ത്തെ 170 ജി​ല്ല​ക​ൾ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം. രാ​ജ്യ​ത്ത് കോ​വി​ഡ് 19 സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.207 ജി​ല്ല​ക​ളെ രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളാ​യി ഇ​പ്പോ​ൾ ത​രം​തി​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ പ്ര​വേ​ശ​നം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും. തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലെ​യും താ​മ​സ​ക്കാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കും. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള ആ​ളു​ക​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്ത​ണം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം വേ​ണം. ഏ​പ്രി​ൽ 20 വ​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​ര​ണ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.