പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്ക് ഏ​പ്രി​ൽ 20 മു​ത​ൽ സ​മ​യ​നി​യ​ന്ത്ര​ണ​മി​ല്ല; പു​തി​യ ഇ​ള​വു​ക​ൾ

05:30 PM Apr 15, 2020 | Deepika.com
റേ​ഷ​ൻ ക​ട​ക​ൾ, പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്ക് ഏ​പ്രി​ൽ 20 മു​ത​ൽ സ​മ​യ​നി​യ​ന്ത്ര​ണ​മി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ലോ​ക്ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റേ​ഷ​ൻ ക​ട​ക​ൾ, പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, മ​ത്സ്യം, മാം​സം, ശു​ചി​ത്വ വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഇ​ള​വു ല​ഭി​ച്ച​വ​യു​ടെ പ​രി​ധി​യി​ൽ പെ​ടും. ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വ​ത​ത്തെ​യും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ അ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​ത്.

ബാ​ങ്കു​ക​ൾ​ക്കും ആ​ർ​ബി​ഐ അ​നു​മ​തി​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സാ​ധാ​ര​ണ പ്ര​വൃ​ത്തി​സ​മ​യ​ത്തേ​ക്കു മ​ട​ങ്ങാ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.