കു​വൈ​ത്തി​ൽ കോ​വി​ഡ് മൂ​ലം ഒ​രാ​ള്‍ കൂ​ടി മരിച്ചു

12:02 PM Apr 15, 2020 | Deepika.com
കു​വൈ​ത്തി​ൽ മൂ​ന്നാ​മ​ത്തെ കോ​വി​ഡ്-19 മ​ര​ണം ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കു​വൈ​ത്തു​കാ​രി​യാ​യ എ​ൺ​പ​ത് വ​യ​സു​ള്ള വ​യോ​ധി​ക​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇന്ന് 55 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കു​വൈ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രുടെ എണ്ണം 1355 ആ​യി. 1176 പേ​ര്‍ ചി​കി​ത്സ​യി​ലുണ്ട്. 26 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

പു​തി​യ കോ​വി​ഡ് ബാ​ധി​ത​രി​ൽ മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രും 43 പേ​ർ സ​മ്പ​ർ​ക്കം മൂലം രോഗം ബാധിച്ചവരുമാണ്. ഒ​മ്പ​തു​പേ​ർ​ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇ​ന്ന് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട 55 പേ​രി​ൽ 29 പേരും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇതോടെ കൊറോണ രോഗം പിടിപെട്ട ഇന്ത്യക്കാരുടെ എണ്ണം എ​ണ്ണം 753 ആ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ