കർണാടകയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ബംഗളൂരുവിൽ ചികിത്സയിലായിരുന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 10 ആയി.
ഇന്ന് 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 260 ആയി ഉയർന്നു. ബംഗളൂരു നഗരത്തിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 80 ആണ്. നഗരത്തിൽ ഈ മാസം 21 വരെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.
കർണാടകയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
11:55 AM Apr 15, 2020 | Deepika.com