കോവിഡ്-19 വൈറസ് പ്രതിരോധനത്തിനായി സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു വനിതാ പോലീസ് സ്റ്റേഷനുകളുള്‍പ്പടെ നാല് പുതിയ പോലീസ് സ്റ്റേഷനുകളാണ് കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങുക. വയനാട് നൂൽപ്പുഴയിലെ ഒഴികെ ബാക്കി മൂന്നെണ്ണവും വനിതാ പോലീസ് സ്റ്റേഷനുകളായിരിക്കും. സംസ്ഥാനത്ത് ഇതിനകം 2,47,899 വീടുകള്‍ ജനമൈത്രി പോലീസ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദമാക്കി.
കോവിഡ് പ്രതിരോധത്തിന് പുതിയ പോലീസ് സ്റ്റേഷനുകൾ
07:09 PM Apr 13, 2020 | Deepika.com