പ്രവാസികളെ ഉടൻ തിരികെയെത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളെ അറിയിച്ചു. വിമാന സർവീസ് തുടങ്ങുന്നതുവരെ സമയം വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ഇതനിടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വിശദീകരണം.
സമയമായില്ലപോലും; പ്രവാസികളെ ഉടൻ തിരികെയെത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രം
04:08 PM Apr 13, 2020 | Deepika.com