50,000 കോ​ടി​യു​ടെ നഷ്‌ടം: ധനമന്ത്രി

01:02 PM Apr 13, 2020 | Deepika.com
കോ​​​വി​​​ഡ്-19 വൈ​​​റ​​​സ് ബാ​​​ധ മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തി​​​ന് 50,000 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യെ​​​ങ്കി​​​ലും ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ ക​​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ണ്‍ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ഈ ​​​മാ​​​സം മാ​​​ത്രം​ സം​​​സ്ഥാ​​​ന​​​ത്തി​​​ന് 15,000 കോ​​​ടി രൂ​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​കു​​ക. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​യാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഫ​​​ണ്ട് ന​​​ൽ​​​ക​​​ണം. വ​​​ൻ പ​​​ലി​​​ശ​​​യ്ക്ക് പ​​​ണം വാ​​​യ്പ​​​യെ​​​ടു​​​ത്താ​​​ണ് സം​​​സ്ഥാ​​​നം മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന​​​ത്.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​രാ​​​നു​​​ള്ള പ​​​ണം പോ​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​നു ത​​​രു​​​ന്നി​​​ല്ല. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ നി​​​ന്നു പ​​​ണം വാ​​​യ്പ എ​​​ടു​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം കേ​​​ന്ദ്രം സ്വീ​​​ക​​​രി​​​ക്ക​​​ണം.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കാ​​​ണി​​​ക്കു​​​ന്ന​​​ത് അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വാ​​​ച​​​ക​​​മ​​​ടികൊ​​​ണ്ടു മാ​​​ത്രം കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.