ശബരിമലനട തിങ്കളാഴ്ച തുറക്കും; ഭക്തര്‍ക്കു പ്രവേശനമില്ല

12:59 PM Apr 13, 2020 | Deepika.com
മേ​ട​മാ​സ പൂ​ജ​ക​ള്‍ക്കും വി​ഷു​ ഉ​ത്സ​വ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ക്കും. ലോ​ക്ക്ഡൗ​ണ്‍ ക​ണ​ക്കി​ലെ​ടു​ത്തു ശ​ബ​രി​മ​ല​യി​ലേ​ക്കു പൂ​ജാ സ​മ​യ​ത്ത് ഭ​ക്ത​ര്‍ക്കു പ്ര​വേ​ശ​ന​മി​ല്ല.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ മേ​ല്‍ശാ​ന്തി എ.​കെ. ​സു​ധീ​ര്‍ ന​മ്പൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ ന​ട തു​റ​ന്നു ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും.

വി​ഷു ദി​ന​മാ​യ നാ​ളെ പു​ല​ര്‍ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ന്ന് അ​യ്യ​പ്പ​നെ വി​ഷു​ക്ക​ണി കാ​ണി​ക്കും. ശേ​ഷം പ​തി​വ് അ​ഭി​ഷേ​കം, മ​ണ്ഡ​പ​ത്തി​ല്‍ ഗ​ണ​പ​തി​ഹോ​മം. ഭ​ക്ത​ര്‍ക്ക് ആ​ര്‍ക്കും​ത​ന്നെ പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​ത്ര തി​രു​ന​ട അ​ട​യ്ക്കു​ന്ന സ​മ​യ​ത്തി​ലും തു​റ​ക്കു​ന്ന സ​മ​യ​ത്തി​ലും ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് വ​രു​ത്തി​യി​ട്ടു​ണ്ട്.

പു​ല​ര്‍ച്ചെ ന​ട​തു​റ​ന്നാ​ല്‍ ഉ​ഷ​പൂ​ജ​യും ഉ​ച്ച​പൂ​ജയും ക​ഴി​ഞ്ഞ് രാ​വി​ലെ 10ന് ​ന​ട അ​ട​യ്ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട വീ​ണ്ടും തു​റ​ക്കും. 6.30ന് ​ദീ​പാ​രാ​ധ​ന. 7.15ന് ​അ​ത്താ​ഴ​പൂ​ജ​യും ക​ഴി​ഞ്ഞ് 7.30ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.

ന​ട തു​റ​ന്നി​രി​ക്കു​ന്ന അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പൂ​ജ​ക​ളാ​യ നെ​യ്യ​ഭി​ഷേ​കം, ഉ​ദ​യാ​സ്ത​മ​ന പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം, പ​ടി​പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം, സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം, അ​ഷ്ടാ​ഭി​ഷേ​കം എ​ന്നി​വ ഉ​ണ്ടാ​കി​ല്ല. 18ന് ​രാ​ത്രി 7.30 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. ശ​ബ​രി​മ​ല​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് ഓ​ണ്‍ലൈ​ന്‍ വ​ഴി​പാ​ട് ബു​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.